നെടുമ്പാശേരി ∙ കൊച്ചിൻ എയർപോർട്ട് റെയിൽവേ സ്റ്റേഷന്റെ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി.റെയിൽവേ ചീഫ് പ്രൊജക്ട് മാനേജർ കണ്ണൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയുടെ വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കെത്തിയത്.കെട്ടിടം നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളുണ്ടോ എന്നു സംഘം സ്ഥലം അളന്നു പരിശോധന നടത്തി.
സ്റ്റേഷൻ പ്ലാറ്റ്ഫോം, ഫൂട്ട് ഓവർ ബ്രിജ്, ലിഫ്റ്റ്, ടിക്കറ്റ് കൗണ്ടർ, എസി കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഓരോന്നിന്റെയും എസ്റ്റിമേറ്റ് വിവിധ വിഭാഗങ്ങൾ തയാറാക്കി വിശദ പരിശോധനകൾക്കു ശേഷം അന്തിമ എസ്റ്റിമേറ്റ് തയാറാക്കും. റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് യാത്രക്കാർക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കാനാകാത്തതിനാൽ സിയാലിൽ നിന്നു സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച് റെയിൽവേ അധികൃതർ പിന്നീടു ചർച്ച നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

