കാക്കനാട് ∙ ഗൾഫ് നാടുകളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗം റവ.
ഫാ. ജോളി വടക്കനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഇതു സംബന്ധിച്ച് വത്തിക്കാനിൽനിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.
ഗൾഫ് നാടുകളിൽ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.
അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദിക പട്ടം സ്വീകരിച്ച ഫാ.
ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയയ്ത ശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നു മീഡിയയിലും മത ബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട രൂപതാ മീഡിയ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.
2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മിഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട
രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരികയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

