കൊച്ചി∙ സംസ്ഥാനത്ത് ഇടതു പക്ഷം സർക്കാർ ചെലവിലാണു തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സിപിഎം സർവേ സർക്കാർ ചെലവിൽ നടത്താനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഖജനാവ് കാലിയെന്നു പറയുമ്പോഴും സർക്കാരിന്റെ ചെലവിൽ കോടികളാണു പരസ്യത്തിനായി വിനിയോഗിക്കുന്നത്.
ആറായിരത്തോളം ഹോഡിങ്ങുകൾ സംസ്ഥാന വ്യാപകമായി സ്ഥാപിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണം സർക്കാർ ചെലവിൽ നടത്തുകയാണ്.കോർപറേഷനിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ പരിചയപ്പെടുത്തി ഡിസിസി ഓഫിസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തെ നരക തുല്യമാക്കിയവർക്കുള്ള പൊതുജനത്തിന്റെ മറുപടി ഈ തിരഞ്ഞെടുപ്പിലുണ്ടാകും. കോർപറേഷനിൽ 55 സീറ്റുവരെ യുഡിഎഫ് നേടാനുള്ള സാഹചര്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡൻ എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, എംഎൽഎമാരായ കെ. ബാബു, ടി.ജെ.വിനോദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ബി.എ.അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.ആർ.അഭിലാഷ് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
കോർപറേഷൻ: എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കൊച്ചി ∙ കോർപറേഷനിലെ 76 ഡിവിഷനുകളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പൂണിത്തുറ ഡിവിഷനിൽ ( 47) മാർട്ടിൻ പയ്യപ്പിള്ളി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
സിപിഐ 3 സീറ്റിലേക്കു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡിവിഷൻ 6 മട്ടാഞ്ചേരിയിൽ പി.
എം. അനില, ഡിവിഷൻ 43 ഗിരിനഗറിൽ ലക്ഷ്മി ബോസ്, ഡിവിഷൻ 60 പെരുമ്പടപ്പിൽ എൻ.എസ്.
ലിഖിത എന്നിവർ സ്ഥാനാർഥികളാവും.
കേരള കോൺഗ്രസ് ( എം ) മത്സരിക്കുന്ന പെരുമാനൂർ ഡിവിഷനിൽ ജോൺസൺ ലോപസും കടവന്ത്രയിൽ മുൻ കൗൺസിലർ ജോൺസൺ പാട്ടത്തിലും മത്സരിക്കും. പാർട്ടി മത്സരിക്കുന്ന പനയപ്പിള്ളി ഡിവിഷനിൽ നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു.
എൻസിപി മത്സരിക്കുന്ന പനമ്പിള്ളി നഗർ സീറ്റിൽ സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിക്കുമെന്നു ജില്ലാ പ്രസിഡന്റ് ടി. പി.
അബ്ദുൽ അസീസ് അറിയിച്ചു.
41–ാം ഡിവിഷൻ കോൺഗ്രസിനു നൽകി
കൊച്ചി∙ കോർപറേഷനിൽ 41–ാം ഡിവിഷനായ തമ്മനം മുസ്ലിം ലീഗ് കോൺഗ്രസിനു വിട്ടുനൽകി. പട്ടിക ജാതി വനിതാ സംവരണസീറ്റായ തമ്മനത്തു കോൺഗ്രസിനായി ദിവ്യ രാജേഷ് മത്സരിക്കുമെന്നു ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
സുനിത അഷ്റഫ് മുസ്ലിം ലീഗിൽ
മട്ടാഞ്ചേരി∙ മുൻ കൊച്ചി നഗരസഭാംഗം സുനിത അഷ്റഫ് മുസ് ലിം ലീഗിൽ ചേർന്നു.ലീഗ് ഡിവിഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ അംഗത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

