ഭാഗിക ഗതാഗത നിയന്ത്രണം ഇന്നുംനാളെയും;
പത്തനംതിട്ട ∙ തിരുവല്ല-കുമ്പഴ റോഡിൽ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ചു ബിഎംബിസി ടാറിങ് നടക്കുന്നതിനാൽ ഇന്നും നാളെയും പരിയാരം ജംക്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംക്ഷൻ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പത്തനംതിട്ട
പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ആലോചനാ യോഗംമാറ്റി വച്ചു
പത്തനംതിട്ട ∙ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി ഇന്ന് 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാൻ തീരുമാനിച്ചിരുന്ന ആലോചനാ യോഗം പത്തനംതിട്ട
മാക്കാംകുന്ന് മാർ ഗ്രിഗോറിയോസ് ശാന്തിസദനത്തിലേക്കു മാറ്റിയതായി ജില്ലാ സാമൂഹിക നീതി ഓഫിസർ അറിയിച്ചു. തീയതിക്കും സമയത്തിനും മാറ്റമില്ല.
വനിത കമ്മിഷൻഅദാലത്ത് 18ന്
തിരുവല്ല∙ വനിത കമ്മിഷൻ മെഗാ അദാലത്ത് 18ന് 10 മണിക്ക് തിരുവല്ല മാമ്മൻ മത്തായി ഹാളിൽ മുതൽ നടക്കും.
വൈദ്യുതി മുടങ്ങും
പന്തളം ∙ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ 9 മുതൽ 5 വരെ എൻഎസ്എസ് കോളജ് മുതൽ മണികണ്ഠനാൽത്തറ വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

