പൂണിത്തുറ ∙ തമ്മനം വാട്ടർ ടാങ്ക് ദുരന്തത്തെ തുടർന്നു കോർപറേഷൻ മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പൂണിത്തുറ മേഖലയെ അവഗണിച്ചതായി ആക്ഷേപം. നഗരത്തിലെ പ്രധാന മേഖലകൾക്കു മാത്രമാണ് ഉദ്യോഗസ്ഥർ മുൻഗണന നൽകിയത്. ടാങ്ക് തകർച്ച നിസ്സാരമായി സമിതി കണക്കാക്കിയതിനാൽ ജലവിതരണ സംവിധാനത്തിലെ ഏറ്റവും അറ്റത്തെ പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നാണ് പരാതി. തമ്മനത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ പ്രദേശങ്ങളിൽ ടാങ്കറുകളിലൂടെ ജല വിതരണം നടത്തുമെന്നും അത് കൊച്ചി കോർപറേഷനെ ഏൽപിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ പറഞ്ഞത്.
എന്നാൽ പൂണിത്തുറ മേഖലയിലേക്ക് ടാങ്കർ ജലം എത്തുന്നില്ല. റസിഡന്റ്സ് അസോസിയേഷനുകളും വ്യക്തികളും സ്വന്തം നിലയ്ക്കാണിപ്പോൾ ടാങ്കർ ലോറിയിൽ ജലം എത്തിക്കുന്നത്.
ഇത് വലിയ പണച്ചെലവുണ്ടാക്കുന്നു. നഗരത്തിൽ എല്ലായിടത്തും ജലവിതരണം പുനരാരംഭിച്ചു എന്ന ജല അതോറിറ്റിയുടെ വാദം ശരിയല്ലെന്നും വസ്തുതകൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി പരിഹാരം ഇന്നു തന്നെ ഉണ്ടാക്കണമെന്നും ഫോറം അധ്യക്ഷൻ ടി.പി.ജയിംസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

