കിഴക്കമ്പലം∙ അഴിച്ചെടുക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. പട്ടിമറ്റം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്കാണ് കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിത അനുഭവം ഉണ്ടായത്.
മൂക്കുത്തി ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇതിന്റെ തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. ഇതോടെ മൂക്കുത്തിയുടെ മുകൾഭാഗം പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം ഉള്ളിലായി.
വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി പുറത്തെടുക്കാൻ സാധിച്ചില്ല.
വേദനയും പ്രയാസവും വർധിച്ചതോടെ രാത്രി 7.30ന് യുവതിയുമായി വീട്ടുകാർ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നേരിട്ടെത്തി. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ മൂക്കുത്തിയുടെ ലോക്ക് മുറിച്ചു മാറ്റി യുവതിയുടെ രക്ഷകരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

