കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ (ആറാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നു. ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം) പണിമുടക്കിയതും യാത്രക്കാരുടെ പരാതിയുമാണ് ടിക്കറ്റ് കൗണ്ടർ വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.
മെഷീൻ വഴി മാത്രമായാൽ ടിക്കറ്റ് വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു.
ടിക്കറ്റ് കൗണ്ടറിന്റെ പകൽ സമയത്തെ പ്രവർത്തനം ബുധനാഴ്ച മുതൽ നിർത്തലാക്കിയതിനു പിന്നാലെ ടിക്കറ്റ് വെൻഡിങ് മെഷീനും പണിമുടക്കി. തുടർന്നു മറ്റൊരു എടിവിഎം സ്ഥാപിച്ചെങ്കിലും മെഷീനിലെ ടിക്കറ്റ് തീർന്നാൽ പടിഞ്ഞാറേ കൗണ്ടറിൽ ഉള്ള (ഒന്നാം പ്ലാറ്റ്ഫോം) ജീവനക്കാർ എത്തി വേണം വീണ്ടും നിറയ്ക്കാൻ.
തുടർന്നു ടിക്കറ്റ് കൗണ്ടർ പ്രവർത്തനം തുടരാൻ തീരുമാനിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

