വയനാട്: മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു.
വീടിന് വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജൻ മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
വിള്ളൽ വന്ന ഭാഗം തൊട്ടില്ല. എല്ലാവരും ചോറ് തന്നെയല്ലേ കഴിക്കുന്നത്? മന്ത്രിക്ക് കിളി പോയതുപോലെയാണ് തോന്നിയത്.
മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ കൃത്യമായി മനസ്സിലാകും. മന്ത്രി വീട് ഉടമസ്ഥനായ തന്നോട് ഒന്നും ചോദിച്ചതുമില്ല.
വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണി ഉണ്ടെന്നും നൗഫൽ പറഞ്ഞു. ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ ഇല്ലെന്നും വെള്ളം കിനിഞ്ഞിറങ്ങുക മാത്രമാണ് ഉണ്ടായതെന്നുമുള്ള വിചിത്ര വാദമാണ് മന്ത്രി പറഞ്ഞത്.
വിള്ളൽ വീണ ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് മായിക്കാൻ ശ്രമിച്ച മന്ത്രിയുടെ നടപടി വിവാദമാകുകയും ചെയ്തു. ഇതിനിടെ ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ച കണ്ടെത്തിയിട്ടുണ്ട്.
വിവാദങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് ടൗൺഷിപ്പിലെ വീടുകൾ സന്ദർശിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

