കൊച്ചി∙ മലയാള മനോരമ ഹോർത്തൂസ്–ബാലരമ ഡൈജസ്റ്റ് സ്കൂൾ ക്വിസിന്റെ ആദ്യഘട്ട മത്സരങ്ങൾ ആവേശപൂർവം തുടരുന്നു.
തൃപ്പൂണിത്തുറ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കായി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടത്തിയ ക്വിസ് എസ്എൻഡിപി യോഗം ശാഖാ വൈസ് പ്രസിഡന്റ് പി.ആർ.അനില ഉദ്ഘാടനം ചെയ്തു. 5-7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ജൂനിയർ തലത്തിലും 8- 12 ക്ലാസിലെ വിദ്യാർഥികൾക്കായി സീനിയർ തലത്തിലുമായിരുന്നു മത്സരം.
ആദ്യഘട്ടത്തിൽ 5 സ്കൂളുകളിൽ നടത്തുന്ന മത്സരങ്ങളിൽ മൂന്നാമത്തേതാണിത്. സ്കൂൾ പ്രിൻസിപ്പൽ വി.പി.പ്രതീത അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് കോഓർഡിനേറ്റർ സുരേഷ് എം.വേലായുധൻ, ബാലരമ സീനിയർ എഡിറ്റോറിയൽ കോഓർഡിനേറ്റർ എ.കെ.നിയാസ്, വൈസ് പ്രിൻസിപ്പൽ പി.എൻ.സീന എന്നിവർ പ്രസംഗിച്ചു.
15ന് എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസിലും 19ന് എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലും ക്വിസ് നടക്കും. വൈപ്പിൻ, എടവനക്കാട്, ചെറായി മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് എസ്ഡിപിവൈ കെപിഎം എച്ച്എസിലും കൊച്ചി നഗരപരിധിയിലെ സ്കൂളുകളിൽ നിന്നുള്ളവർക്ക് ഭവൻസ് വിദ്യാമന്ദിറിലും പങ്കെടുക്കാം.
ഇരു വേദികളിലും രാവിലെ 10ന് മത്സരം ആരംഭിക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു പുറമേ വേദിയിലെത്തി സ്പോട് റജിസ്ട്രേഷൻ നടത്തിയും പങ്കെടുക്കാം.എറണാകുളം സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിന്റെ വേദിയിൽ 27ന് രാവിലെ ഗ്രാൻഡ് ഫിനാലെ മത്സരം നടക്കും.
പ്രാഥമികഘട്ടത്തിൽ വിജയികളാകുന്ന 100 വിദ്യാർഥികളെ ഇതിൽ പങ്കെടുപ്പിക്കും. വിജയികളെ വിവരം നേരിട്ട് അറിയിക്കും. ഗ്രാൻഡ് ഫിനാലെ വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.
ഹോർത്തൂസിൽ ഹ്രസ്വചിത്രങ്ങളും
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളകളിൽ ഒന്നായ ബെർലിനാലെയിൽനിന്നു തിരഞ്ഞെടുത്ത 9 ഹ്രസ്വചിത്രങ്ങൾ മനോരമ ഹോർത്തൂസിൽ കാണാം.
ഹോർത്തൂസ് പ്രമേയമായ ‘ഞാൻ– നീ– നാം; ദ് പവർ ഓഫ് വി’ എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ തിരഞ്ഞെടുത്തത് ബെർലിനാലെ ക്യുറേറ്റർ അന്ന ഹെൻകൽ ഡോണസ്മാക്. കൊച്ചി സുഭാഷ് പാർക്കിൽ ഒരുക്കിയ ഹോർത്തൂസ് തിയറ്ററിൽ 27 മുതൽ 30 വരെ ദിവസവും വൈകിട്ട് 7.30ന് ആണു പ്രദർശനം. പ്രവേശനം സൗജന്യം.
സിനിമകൾ ഇവ: ടകോ സുബോ, സിറ്റി ഓഫ് പോയറ്റ്സ്, അവേഴ്സ്, സൊജോൺ ടു ഷാൻഗ്രി ല, ദെയർ ഐസ്, അഗ്രിലോജിസ്റ്റിക്സ്, കവാവുസോ, പ്ലേബാക്ക്, സർക്കിൾ.ജനകീയ, സാമൂഹിക വിഷയങ്ങളിലുള്ള സിനിമകൾക്കു പ്രാധാന്യം നൽകുന്ന ചലച്ചിത്രമേളയായ ബെർലിനാലെ ജർമനിയിലെ ബെർലിനിലാണ് അരങ്ങേറുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

