വലക്കാവ്∙ ആരെയും കടിക്കാത്ത 10 അടി നീളമുള്ള ഒരു മുതലയെ വലക്കാവിൽ വിൽക്കാനുണ്ട്. മനസ്സിൽ പാതി പതിഞ്ഞു കിടന്ന ജീവിയെ ശിൽപമാക്കി മാറ്റുന്ന പാമ്പരംകാവിൽ ഷിജു (36) ഫൈബറിൽ നിർമിച്ചതാണ് ഈ മുതല.
90 ശതമാനം കാഴ്ചയില്ലാത്ത ഷിജു കലാവാസനയുടെ പ്രകാശനമായാണ് ശിൽപങ്ങൾ നിർമിക്കുന്നത്. 4 മാസം എടുത്താണ് മുതലയെ നിർമിച്ചത്.
15 വയസ്സു വരെ ഷിജുവിന് കാഴ്ച ഉണ്ടായിരുന്നു. ഈ സമയത്ത് മനസ്സിൽ പതിഞ്ഞ മുതലയുടെ രൂപമാണ് ഷിജു നിർമിച്ചത്.
പെയ്ന്റിങ്ങിന് മാത്രമാണ് മറ്റൊരാളെ ഷിജു ആശ്രയിച്ചത്. പത്താം ക്ലാസ് വരെ പഠിച്ച ഷിജുവിനു 4 വയസ്സ് മുതൽ കാഴ്ച മങ്ങിത്തുടങ്ങിയതാണ്.
റെറ്റിനയെ ബാധിക്കുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമാണ് ഷിജുവിനുള്ളത്. പഠന സമയത്ത് ക്ലേ മോഡലിങ് മത്സരത്തിൽ പങ്കെടുത്ത പരിചയം വച്ചാണ് ശിൽപങ്ങൾ നിർമിച്ചു തുടങ്ങിയത്.
ആന, ആട്, പ്രാവ്, കൊറ്റി, തത്ത എന്നിവ നിർമിച്ചിരുന്നു. ഫോൺ: 9562999412 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

