കൊച്ചി∙ ആറു മീറ്റർ നീളമുള്ളൊരു തുണിത്തരം എങ്ങനെയാണ് സ്ത്രീകളുടെ ആത്മവിശ്വാസമായും നാടിന്റെ ചരിത്രമായും മാറുന്നതെന്ന കഥകളുമായാണ് റിത കപൂർ ചിസ്തി കൊച്ചിയിലെത്തിയത്. തുന്നലില്ലാതെ, േചർത്തുറപ്പിക്കാൻ പിൻ പോലും ഉപയോഗിക്കാതെ ഏതെല്ലാം രീതിയിൽ സാരി രൂപം മാറുമെന്ന തത്സമയ അവതരണത്തിന്റെ ക്ലാസ് റൂമായിരുന്നു കൊച്ചി ബിനാലെ എബിസി ആർട് റൂമിന്റെ ഭാഗമായി കുന്നുംപുറത്തെ വൺ സീറോ എയ്റ്റിൽ നടന്ന ‘ദ് തിങ്കിങ് ക്ലോത്ത്’ ശിൽപശാല.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സാരിയുടെ പ്രത്യേകതകളും വസ്ത്ര രീതിയുടെ ചരിത്രവും റിത വിശദമാക്കി.
വിവിധ സാരികൾ നെയ്തെടുക്കുന്നതിലെ കണക്കുകളും അവർ അവതരിപ്പിച്ചു. വസ്ത്രഗവേഷകയായ റിത കപൂർ എഴുതിയ ‘സാരി ട്രെഡിഷൻ ആൻഡ് ബിയോണ്ട്’ പുസ്തകത്തിൽ 108 പ്രാദേശിക സാരി ഉടുക്കൽ രീതികളെക്കുറിച്ചു വിവരിക്കുന്നുണ്ട്.
ശിൽപശാലയിൽ പങ്കെടുക്കാനെത്തിയവർക്ക് വ്യത്യസ്ത രീതിയിൽ സാരി ധരിക്കാനുള്ള പരിശീലനവും നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

