സിനിമ-സീരിയൽ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ മഞ്ജു പത്രോസ് തനിക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും നിയമനടടികളിലെ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. ഒരു പുതിയ അഭിമുഖത്തിലാണ് താരം തന്റെ ദുരിതാനുഭവങ്ങൾ പങ്കുവെച്ചത്.
തന്നെ മാനസികമായി ഏറെ തളർത്തിയ ഒരു കമന്റിനെക്കുറിച്ചും തുടർന്ന് സൈബർ സെല്ലിനെ സമീപിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളുമാണ് താരം വ്യക്തമാക്കിയത്. “ഒരു കമന്റ്… അത് താങ്ങാൻ പറ്റിയില്ല.
ശരീരത്തിൽ ആരോ ചെളിവെള്ളം കോരി ഒഴിച്ചത് പോലെ തോന്നി. അയാളോട് ക്ഷമിക്കാൻ മനസ് വന്നില്ല.
പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ടു. അവർ അന്വേഷിച്ച് ആളെ പിടിച്ചു.
ഫോർട്ട് കൊച്ചിയിലുള്ള ഒരുത്തനായിരുന്നു. ചേച്ചി എന്നോട് ക്ഷമിക്കണം, കള്ള് കുടിച്ച് ഇരുന്നപ്പോൾ ചെയ്തതാണ് എന്നൊക്കെ പറഞ്ഞു.
കോംപ്രമൈസിന് ഞാൻ തയ്യാറായില്ല. കേസാക്കാൻ പോലീസുകാരോട് പറഞ്ഞു.
നമ്മൾ വിചാരിക്കും രണ്ട് മാസത്തിനകം കേസ് തീരുമെന്നൊക്കെ. അയാൾക്ക് മാതൃകാപരമായ ശിക്ഷ കിട്ടും എന്നൊക്കെയാണ്.
കേസ് രജിസ്റ്റർ ചെയ്തു. കോടതിയിലേക്ക് പോയി.
നാല് കൊല്ലത്തിനുശേഷം അടുത്തിടെ ആ കേസ് വിളിച്ചിരിക്കുകയാണ്. ഞാൻ ആ വ്യക്തിയുടെ പേരടക്കം എല്ലാം മറന്നു.
ഇതൊന്നും ഓർത്ത് വെച്ച് നടക്കുകയല്ലല്ലോ. ഇപ്പോഴും വിധിയായില്ല.
ഞാൻ ചാവുമ്പോഴേക്കും വിധിയാകുമായിരിക്കും,” എന്നാണ് താരം വ്യക്തമാക്കിയത്. ഇതിനുപുറമെ അടുത്തിടെ മറ്റൊരു സൈബർ കേസ് നൽകിയതിനെക്കുറിച്ചും നടി സംസാരിച്ചു.
ശരീരഭാഗങ്ങൾ വികലമായി കാണിച്ച് സ്ലോ മോഷനിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലായിരുന്നു ഈ പരാതി. എന്നാൽ അവിടെ നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്: “അടുത്തിടെ സൈബർ സെല്ലിൽ വേറൊരു കേസ് ഞാൻ കൊടുത്തു. ശരീര ഭാഗങ്ങൾ വലുതായി കാണിച്ച് സ്ലോമോഷനിലുള്ള വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നു.
അവിടെ നിന്നും ഒരു അനക്കവും ഇല്ല. ഞാൻ വിളിച്ച് അന്വേഷിച്ചു.
കർണാടക-തമിഴ്നാട് ബോഡറിലുള്ള ഐപി അഡ്രസാണ്. അവിടെ വരെ പോയി ആളെ പിടിക്കണമെങ്കിൽ അതിന്റേതായ ചിലവുണ്ട് എന്നാണ് സൈബർ സെല്ലിൽ നിന്നും ലഭിച്ച മറുപടി.
ആർക്കും ആരെയും എന്തും പറയാം. സൈബർ സെല്ലിന് ചിലവിന് പൈസയില്ലാത്തതുകൊണ്ട് പിടിക്കാൻ വരില്ല.
അല്ലെങ്കിൽ സ്വാധീനം വേണം. സാധാരണക്കാരൻ സഹിച്ച് ജീവിക്കണം.
ഞാൻ മടുത്തു. സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

