ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി നിർണ്ണായക പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) രംഗത്തെത്തി. മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഫ്രാഞ്ചൈസി ഔദ്യോഗികമായി നിയമിച്ചു.
നീണ്ട 18 വർഷക്കാലം ചെന്നൈ സൂപ്പർ കിംഗ്സിന്റെ അമരത്തുണ്ടായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് സഹീർ ഖാന്റെ കടന്നുവരവ്.
ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗ് ചുമതലയേറ്റെടുക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സിഎസ്കെ പുതിയ പരിശീലകനെ കണ്ടെത്തിയത്. രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, ക്രിക്കറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മാനേജ്മെന്റ് സഹീർ ഖാനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്.
ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ഫ്ലെമിംഗ് 2009 മുതലാണ് പരിശീലക കുപ്പായമണിയുന്നത്. 2008-ലെ ആദ്യ ഐപിഎൽ സീസൺ മുതൽ ചെന്നൈ നിരയിൽ കളിക്കാരനായും പിന്നീട് 2009 മുതൽ ഹെഡ് കോച്ചായും പ്രവർത്തിച്ച ഫ്ലെമിംഗ്, ടീമിനെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും ചെന്നൈയെ നയിച്ചിരുന്നു.
മറുവശത്ത്, 2017-ൽ ഐപിഎല്ലിൽ നിന്ന് വിരമിച്ച ശേഷം വിവിധ ഫ്രാഞ്ചൈസികളുടെ നിർണ്ണായക ചുമതലകൾ വഹിച്ച പരിചയസമ്പത്തുമായാണ് സഹീർ ഖാൻ എക്സിക്യൂട്ടീവ് പദവിയിലെത്തുന്നത്. ആർസിബി, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള സഹീർ, 2019-ൽ മുംബൈ ഇന്ത്യൻസിന്റെ ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ്’ ചുമതലയും പിന്നീട് ഗ്ലോബൽ ഡെവലപ്മെന്റ് തലവനായും പ്രവർത്തിച്ചു.
തുടർന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. Left Arm “Taking” Over!
Welcoming Zaheer Khan as the Head Coach of Chennai Super Kings!#WhistlePodu #Yellove — Chennai Super Kings (@ChennaiIPL) September 21, 2026 ഇന്ത്യൻ കുപ്പായത്തിൽ 610 വിക്കറ്റുകളും ഐപിഎല്ലിൽ 100 മത്സരങ്ങളിൽ നിന്ന് 102 വിക്കറ്റുകളും നേടിയിട്ടുള്ള സഹീർ, തന്റെ അനുഭവ സമ്പത്ത് കൊണ്ട് ചെന്നൈയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സഹീര്‍ ഖാന് പറഞ്ഞു.
ഒരു കളിക്കാരനെന്ന നിലയിൽ ചേപ്പോക്കിലെ കാണികൾക്ക് മുന്നിൽ സിഎസ്കെയ്ക്കെതിരെ കളിച്ചത് എന്നും ഓർമ്മയിലുള്ള അനുഭവമാണ്. അത്രയും സമ്പന്നമായ പാരമ്പര്യമുള്ള ഈ ടീമിനൊപ്പം ചേരാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും സഹീര്‍ വ്യക്തമാക്കി.
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും ഫാസ്റ്റ് ബൗളിംഗ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും സഹീറിനുള്ള മികവ് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് സിഎസ്കെ മാനേജ്മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

