തോപ്പുംപടി∙ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് പോരാട്ടം കാണികൾക്ക് വ്യത്യസ്ത അനുഭവമായി. കളിക്കാരെല്ലാം വീൽച്ചെയറിൽ.
മൈതാനത്തിന് നടുവിലായി ക്രമീകരിച്ച മാറ്റായിരുന്നു പിച്ച്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 24 കളിക്കാരാണ് വീൽച്ചെയറിൽ കളിക്കളത്തിലിറങ്ങിയത്.
അവർ രണ്ടു ടീമായി തിരിഞ്ഞ് സൗഹൃദമത്സരം നടത്തിയപ്പോൾ നാട്ടുകാർ പ്രോത്സാഹനവുമായെത്തി.
ജിതിൻ, സ്വരൂപ് എന്നിവർ ക്യാപ്റ്റന്മാരായി. കൊച്ചിൻ വീൽച്ചെയർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മത്സരം തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എ.എൻ.ഷാജു ഉദ്ഘാടനം ചെയ്തു.
സെബാസ്റ്റ്യൻ ഡാനിയൽ അധ്യക്ഷത വഹിച്ചു. ഗായകൻ വിപിൻ സേവ്യർ മുഖ്യാതിഥിയായി.
സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായ ബെന്നി പുത്തംപുരയ്ക്കൽ, എം.എ.സിയാദ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

