പഴുവിൽ∙ പഴുവിൽ സെന്ററിൽ ബസിറങ്ങുന്നതിനിടടെ ബസിന്റെ ചവിട്ടുപടിയിൽ നിന്ന് വീണ് കിട്ടിയ അരലക്ഷം രൂപയുടെ നോട്ട് കെട്ട് ഉടമയ്ക്ക് തിരിച്ച് നൽകി പച്ചക്കറി വ്യാപാരിയായ ചാഴൂർ പഞ്ചായത്ത് വടക്ക് റാംനഗറിലെ എടക്കാട്ട് തറ ഷംസുദ്ദീൻ (പുഞ്ചിരി–55) മാതൃകയായി. കഴിഞ്ഞ ദിവസം തൃപ്രയാറിൽ നിന്ന് ഉച്ചയ്ക്ക് 2 മണിയോടെ പഴുവിൽ സെന്ററിൽ ബസിറങ്ങുമ്പോഴാണ് നോട്ട് കെട്ട് കിട്ടിയത്.
സ്റ്റോപ്പിലെ പരിചയക്കാരായ ഓട്ടോ ഡ്രൈവർമാരോടും മകനോടും വിളിച്ച് പഴുവിൽ സെന്ററിൽ നിന്ന് പണം കളഞ്ഞു കിട്ടിയ വിവരം സാമൂഹിക മാധ്യമങ്ങളിൽ നൽകി.
വീട്ടിൽ വന്ന് ഷംസുദ്ദീനും ഭാര്യയും പണം എണ്ണി നോക്കിയപ്പോൾ കൃത്യം അരലക്ഷം രൂപ. പണം കിട്ടിയ വിവരം ബസ് ജീവനക്കാരുടെ ഗ്രൂപ്പിൽ വന്നതോടെ ഉടമയായ തിരുത്തേക്കാട് സ്വദേശി സുഭാഷ് വീട്ടിലെത്തി. കൂട്ടുകാരുടെ സാന്നിധ്യത്തിൽ വച്ച് ഷംസുദ്ദീൻ അരലക്ഷം രൂപയുടെ നോട്ട് കെട്ട് സുഭാഷിനു കൈമാറിയപ്പോൾ കൂടെയുണ്ടായിരുന്നവർ കയ്യടിച്ച് അഭിനന്ദിച്ചു.
ചാഴൂർ പഞ്ചായത്ത് സമീപം പച്ചക്കറി കറ കട നടത്തിയിരുന്ന ഷംസുദ്ദീൻ ഒരു മാസം മുൻപാണ് കട
അടച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

