കോയിപ്രം ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻവശം മാലിന്യക്കൂന. രോഗികളായി എത്തുന്നവർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണ് ഇത്.
പ്രദേശത്തെ വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം ശേഖരിച്ചു സൂക്ഷിക്കാനുള്ള എംസിഎഫ് മാരാമൺ – ആറാട്ടുപുഴ റോഡിൽ കോയിപ്രം നെല്ലിക്കൽ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ആരോഗ്യകേന്ദ്രത്തിനു മുൻപിലാണ് സ്ഥാപിച്ചിരിക്കുന്നത്. എംസിഎഫ് സ്ഥാപിക്കാൻ ഒരുങ്ങുന്ന സമയത്തു തന്നെ മറ്റ് എവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന നിർദേശം ഉയർന്നതാണ്.
ഒരു ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ ഇതു സ്ഥാപിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയർന്നിരുന്നു. എംസിഎഫ് സ്ഥാപിച്ചതോടെ രാത്രികളിലും അതിരാവിലെയും ഈ വഴി വാഹനങ്ങളിൽ പോകുന്നവർ നാപ്കിനുകളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളിലാക്കി വലിച്ചെറിയുന്നത് പതിവാകുന്നു. ഇതു നീക്കം ചെയ്യാതെ കിടന്ന് തെരുവുനായ്ക്കൾ കടിപിടി കൂടുന്നു.
കാക്കകൾ മാലിന്യം കൊത്തിയെടുത്തു പറന്ന് വീട്ടുപരിസരങ്ങളിലും കിണറുകളിലുമിടുന്നത് ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പറയുന്നു. ആരോഗ്യകേന്ദ്രത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഈ എംസിഎഫ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

