വേലൂർ∙ ഭിന്നശേഷിക്കാരെ പൊതുധാരയിലേക്ക് എത്തിക്കുകയും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനായി പ്രവർത്തിക്കുകയും ചെയ്ത വേലൂർ പഞ്ചായത്ത് ഭരണസമിതിക്കുള്ള അംഗീകാരമായിഭിന്നശേഷി പുരസ്കാരം(അരലക്ഷം രൂപ) . പൊതു വിദ്യാഭ്യാസ രംഗം കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാനായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പഞ്ചായത്ത് 5 വർഷം മുൻപേ ആരംഭിച്ചതാണ്.
വേലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലം ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങാനായി നൽകാൻ പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സംസ്ഥാന സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സ്ഥലത്താണ് സെന്റർ തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാർക്ക് നിയമപരമായ പിന്തുണ നൽകുന്ന ലീഗൽ ഗാർഡിയൻഷിപ് അർഹരായ മുഴുവൻ പേർക്കും ലഭ്യമാക്കാൻ ഈ പഞ്ചായത്തിനായി.
നാഷനൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട
18 വയസ്സ് പൂർത്തിയായവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ലീഗൽ ഗാർഡിയൻഷിപ് നൽകുന്നത്. ഇതിനായി ഏകദേശം 2 ലക്ഷം രൂപയോളമാണ് പ്രതിമാസം ചെലവഴിക്കുന്നത്. വാഹന സൗകര്യം, ഭക്ഷണം, അധ്യാപികമാരുടെയും ആയമാരുടെയും ശമ്പളം എന്നീ ഇനത്തിൽ അരലക്ഷം രൂപ വീതം വേറെയും.
ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന കേന്ദ്രവും ഇവിടെ ആരംഭിച്ചിട്ടുണ്ട് .
ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് കൂടി തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ കൃത്യമായ സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനത്തിൽ വികസനഫണ്ടിൽ നിന്നു തുക വകയിരുത്തിയാണ് പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയത്.
2023–24 കുടുംബശ്രീ പുരസ്കാരം, ജില്ലാ തല ബഡ്സ് ഒളിമ്പിയ 2024 ഓവറോൾ രണ്ടാം സ്ഥാന തുടങ്ങിയവ വേലൂർ ബഡ്സ് സ്കൂളിന്റെ നേട്ടങ്ങളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

