കൊച്ചി ∙ കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പു തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കേ സർക്കാർ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും പ്രധാനവേദിയുടെ പരിമിതിയും കൊച്ചി ബിനാലെ ഫൗണ്ടേഷനു (കെബിഎഫ്) വെല്ലുവിളി ഉയർത്തുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 7.5 കോടിയിൽ നിന്ന് ഒരുകോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ഫണ്ട് വന്നിട്ടില്ല.
ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസ് പൂർണമായി ലഭ്യമാകാത്തതിനാൽ ഇത്തവണ കൂടുതൽ വേദികളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള നവീകരണ ജോലികൾ പുരോഗമിക്കുകയാണ്.
ഏതാണ്ട് 30 കോടി രൂപ ചെലവഴിച്ചാണ് ബിനാലെ നടത്തുന്നത്. സർക്കാർ ഫണ്ടിനു പുറമേ കലാപ്രേമികളായ വ്യക്തികളും കോർപറേറ്റ് സ്ഥാപനങ്ങളും വഴിയാണ് ഇതിന്റെ മുഖ്യപങ്ക് കണ്ടെത്തുന്നത്.
പൈതൃക കെട്ടിടമായ ‘ആസ്പിൻവാൾ’ ഹൗസിന്റെ സമ്പൂർണമായ പ്രൗഢി ഇത്തവണയില്ലെന്നത് ബിനാലെയുടെ പകിട്ടു കുറയ്ക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 1.26 ഏക്കറിൽ ഉൾപ്പെടുന്ന കയർബോർഡിന്റെ ഗോഡൗണിലും ഡയറക്ടേഴ്സ് ബംഗ്ലാവിലും മാത്രമാണ് ഇത്തവണ പ്രദർശനം നടക്കുക. ‘‘ആസ്പിൻവാൾ ഹൗസും കബ്രാൾയാഡും ഇത്തവണയില്ല.
ആസ്പിൻവാൾ വാടകയ്ക്കെടുക്കാൻ ശ്രമിച്ചിരുന്നു.
പക്ഷേ, ഡിഎൽഎഫ് അതിനു തയാറായില്ല, വിൽപന നടക്കട്ടെ എന്ന നിലപാടിലായിരുന്നു അവർ’’, കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് പറഞ്ഞു. ഇതാദ്യമായി 22 നീണ്ട
വേദികളിലാണ് കൊച്ചി ബിനാലെയുടെ കലാപ്രദർശനം നടക്കുക. മട്ടാഞ്ചേരിയിലെ വെയർഹൗസുകളും ഫോർട്ട്കൊച്ചിയിലെ ജയിലും വാട്ടർമെട്രോ സ്റ്റേഷനുമൊപ്പം വില്ലിങ്ഡൻ ഐലൻഡിലെ വെയർഹൗസും ഇത്തവണ വേദികളിലെ പുതുമയാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

