തൃശൂർ ∙ ജ്യോതി എൻജിനീയറിങ് കോളജിന് നെറ്റ് സീറോ കാർബൺ അവാർഡ്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, കാർബൺ ബഹിർഗമനം എന്നിവ മുൻനിർത്തി ക്യാംപസിൽ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് അംഗീകാരം.
വ്യാഴാഴ്ച തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജനിൽ നിന്ന് കോളജ് പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാൽ, അക്കാദമിക് ഡയറക്ടർ ഫാ.
ഡോ. ജോസ് കണ്ണമ്പുഴ, എച്ച്ആർ മാനേജർ ഫാ.
അജീഷ് ബാബു പെരിഞ്ചേരി, പ്രോജക്ട് മാനേജർ കേണൽ ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ, വൊളന്റിയർ സെക്രട്ടറിമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ക്യാംപസിൽ നട്ടുപിടിപ്പിച്ച വിവിധയിനം വൃക്ഷങ്ങൾ, മാലിന്യ വർഗീകരണം, മാലിന്യ സംസ്കരണ മാർഗങ്ങൾ, സോളർ മുഖേനയുള്ള വൈദ്യുതി ഉൽപാദനം, മഴവെള്ള സംഭരണം തുടങ്ങി വിവിധ മാതൃകാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അംഗീകാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

