പെരുമ്പാവൂർ ∙ ഗൾഫിൽ മാത്രമല്ല, വല്ലത്തും ഈന്തപ്പന കായ്ക്കും. വല്ലം റയോൺപുരം പേരേപറമ്പിൽ നിയാസിന്റെ വീട്ടുമുറ്റത്തു കായ്ച്ചു കൗതുകമാകുന്നത്.
5 വർഷം മുൻപ് 6 ഈന്തപ്പന തൈകൾ മണ്ണുത്തിയിൽ നിന്ന് വാങ്ങി വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടതാണ്. അതിൽ ഒരു മരമാണ് കായ്ച്ചു തുടങ്ങിയത്.
ധാരാളം പഴങ്ങളുണ്ട്. കാണാൻ ധാരാളം പേർ എത്തുന്നുണ്ട്. ഗൾഫ് നാടുകളിലെ പോലെ പൂങ്കുലകളിൽ കൃത്രിമ പരാഗണം നടത്തുകയും നല്ല വളം നൽകുകയും ചെയ്താൽ കായ് വലുപ്പം കൂടുകയും വിളവ് നന്നാവുകയും ചെയ്യുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന നിയാസ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

