വടക്കഞ്ചേരി ∙ പൊത്തപ്പാറ-ചുവട്ടുപാടം റോഡിലെ പൊടി ശല്യം മൂലം കോൺക്രീറ്റ് പ്ലാന്റിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചുവട്ടുപാടത്തിന് സമീപത്തുള്ള ക്രഷർ യൂണിറ്റ്, ദേശീയപാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പിഎസ്ടി റെഡി മിക്സിങ് പ്ലാന്റ് എന്നിവയിൽ ഉയരുന്ന പൊടി മൂലം ദുരിതത്തിലാണ് നാട്ടുകാർ.
ആറ് മീറ്റർ വീതിയുള്ള റോഡിലൂടെ പത്ത് ടൺ ഭാരമുള്ള വാഹനങ്ങൾ പോകാൻ അനുമതിയുള്ളപ്പോൾ ഇതിലൂടെ കടന്ന് പോകുന്നത് 70 ടൺ ഭാരമുള്ള വാഹനങ്ങളാണെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്നലെ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന മെറ്റൽ റോഡിലൂടെ തെറിച്ച് വീണതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. റോഡിലും ദേശീയ പാതയിലും മെറ്റൽ വീണു.
പ്രതിഷേധം ശക്തമായതോടെ ഹൈവേ പൊലീസും സ്ഥലത്തെത്തി. അധികൃതർ സ്ഥലത്തെത്തി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ ഇനി മുന്നോട്ട് പോകുകയുള്ളൂ എന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്. പകലും രാത്രിയിലും ഇവിടേക്ക് ഭാരവാഹനങ്ങൾ എത്തുന്നതു മൂലം പാതയ്ക്ക് ഇരുവശവും സമീപത്തുള്ള വീടുകളിലും പൊടി വന്ന് മൂടി.
ചില വീട്ടുകാർ സ്ഥലം മാറിപോകേണ്ട
അവസ്ഥയിലാണ്. 200 കുടുംബങ്ങൾ ആശ്രയിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ഭാരവാഹനങ്ങൾ കയറി നിരന്തരം പൊട്ടുന്നതും ശുദ്ധജല വിതരണം മുടങ്ങുന്നതും പതിവാണ്.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റോഡിൽ വെള്ളം തളിച്ചു പൊടി ശല്യം കുറയ്ക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. ടോൾ നൽകാതെ കടന്ന് പോകുന്ന ഒട്ടേറെ വാഹനങ്ങൾ ഇതുവഴി വരുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി.
മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
പ്രതിഷേധ സമരം പഞ്ചായത്ത് അംഗം സുനിൽകുമാർ ചുവട്ടുപാടം ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി പ്രസിഡന്റ് ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ്, ജനകീയ സമര സമിതി സെക്രട്ടറി ഷിബു ജോൺ, എബി കെ.സേവ്യർ, ആൽബർട്ട് തൈമറ്റം, ഷാജി വെങ്ങാപ്പിളി, ധനീഷ് ദാമോദരൻ, എസ്.അരുൺ, അജീഷ് വർഗീസ്, സിജോ മാത്യു, എ.വി.ബാബു എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

