കിഴക്കമ്പലം∙ നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു മാറി അൽപ നേരം ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കടമ്പ്രയാർ ഇപ്പോൾ വെറുമൊരു കാഴ്ചയല്ല, ആവേശമാണ്. പുഴയോരത്ത് ചൂണ്ടയുമായി കാത്തിരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചതോടെ കടമ്പ്രയാർ ടൂറിസം വില്ലേജ് പരിസരം ചൂണ്ടയിടൽ പ്രേമികളുടെ ഇഷ്ടയിടമായി. അവധി ദിവസങ്ങളിൽ പുലർച്ചെ മുതൽ തന്നെ കടമ്പ്രയാറിന്റെ തീരങ്ങളിൽ ഇടം പിടിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്നു ആളുകൾ എത്തുന്നുണ്ട്.
മുൻപ് തദ്ദേശവാസികൾ മാത്രം നടത്തിയിരുന്ന ഈ വിനോദം ഇപ്പോൾ ഐടി ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തു കഴിഞ്ഞു.
കരിമീൻ, വരാൽ, വാള, തിലോപ്പിയ എന്നിങ്ങനെ വൈവിധ്യമാർന്ന മത്സ്യങ്ങൾ ലഭിക്കുന്നു എന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. കടമ്പ്രയാറിലെ ബോട്ടിങ്ങിനൊപ്പം തന്നെ നടപ്പാതയും ആസ്വദിക്കാനെത്തുന്നവർ ചൂണ്ടയിടുന്നത് കാണാനും താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ചൂണ്ടയും ഇരകളും വിൽക്കുന്ന കടകൾക്കും തിരക്കേറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

