കായംകുളം താലൂക്ക് ആശുപത്രിയിൽ അതിക്രമം അഴിച്ചുവിട്ട കേസിലെ പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ.
മുതുകുളം തെക്കുംമുറിയിൽ മുതലപ്പള്ളിൽ കിഴക്കതിൽ വീട്ടിൽ ഷെഹൻഷാ (24) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. സംഭവദിവസം പ്രതിയോടൊപ്പം രാമപുരം സ്വദേശികളായ മറ്റ് മൂന്ന് പേർ കൂടി ആശുപത്രിയിലെത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
അരുൺ (വിശ്വാലതറയിൽ), പ്രണവ് (മുതുകുളം അരുണാപ്പറമ്പിൽ), ശ്രേയസ് (മുതുകുളം കിഴക്കേ ചേലപ്പുറത്ത്) എന്നിവരാണ് ഷെഹൻഷായ്ക്കൊപ്പമുണ്ടായിരുന്നത്. കരീലക്കുളങ്ങരയിലെ ഒരു ബിയർ പാർലറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവർ ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു.
ഇവരെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. അറസ്റ്റിലായ ഷെഹൻഷാ മറ്റ് പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയാണെന്ന് പൊലീസ് അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുതുകുളം ജുമാമസ്ജിദിൽ അതിക്രമിച്ചു കയറി പള്ളി ഇമാമിനെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ഇയാൾ. സംഭവത്തിൽ ഉൾപ്പെട്ട
മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

