കോതമംഗലം∙ കെഎസ്ആർടിസി കോതമംഗലം യൂണിറ്റിന് അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. ആന്റണി ജോൺ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.
യോഗത്തിൽ നഗരസഭാധ്യക്ഷ ഭാനുമതി രാജു അധ്യക്ഷയായി. കൗൺസിലർമാരായ സലിം ചെറിയാൻ, മാജോ മാത്യു, പി.ആർ.
ഉണ്ണിക്കൃഷ്ണൻ, സീത വിജയൻ, സിനി തോമസ്, ഷിബി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ആധുനിക സൗകര്യങ്ങളുള്ള ബസ് കോതമംഗലത്തു നിന്നു രാവിലെ 8നു പുറപ്പെട്ട് 9.15ന് എറണാകുളത്തെത്തി ആലപ്പുഴ, കൊല്ലം വഴി 3.05നു തിരുവനന്തപുരത്തെത്തും.
തിരികെ 5.40നു പുറപ്പെട്ട് 10.10നു കോട്ടയം വഴി 11.50നു കോതമംഗലത്തു സർവീസ് പൂർത്തീകരിക്കും. ടിക്കറ്റ് വഴി ബുക്ക് ചെയ്യാം.
91889 33783. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

