കുരിയച്ചിറയിൽ തൃശൂർ അതിരൂപത സ്ലം സർവീസ് സെന്ററിന്റെ (എസ്.എസ്.സി) കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ നൂറുകണക്കിന് അംഗങ്ങളാണ് സജീവമായി പങ്കെടുത്തത്.
രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം രാജൻ ജെ. പല്ലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നിരവധി സമാന പ്രസ്ഥാനങ്ങൾ നിലവിലുണ്ടെങ്കിലും, തൃശൂർ അതിരൂപത സ്ലം സർവീസ് സെന്ററിന്റെ കീഴിലുള്ള അയൽക്കൂട്ടങ്ങളുടെ സാമൂഹിക പ്രസക്തി വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കുരിയച്ചിറ പ്രദേശത്ത് നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചടങ്ങിൽ എസ്.എസ്.സി ഡയറക്ടർ റവ. ഫാ.
ജിയോ ചിരിയൻകണ്ടത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറൽ മോൺ.
ജോസ് കോനിക്കര ചടങ്ങിന് അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. ഐതിഹ്യങ്ങൾക്കപ്പുറം ഒരുമയുടെ സന്ദേശം ലോകമെങ്ങും പരക്കട്ടെ എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
കുരിയച്ചിറ പള്ളി വികാരി റവ. ഡോ.
ഫ്രെഡറിക് എലുവത്തിങ്കൽ ചടങ്ങിൽ സഹായധന വിതരണം നിർവഹിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ നിർവഹിച്ചു.
ചടങ്ങിൽ ജോയ് പോൾ കെ., ഫ്രാൻസിസ് കല്ലറയ്ക്കൽ, ബേബി മൂക്കൻ, റപ്പായി പലമറ്റം, ജോസ് ഉക്രൻ, ജോസ് കുത്തൂർ, ഡോ. തോമസ് പോൾ കാട്ടൂക്കാരൻ, സി.ഡി.എസ്.
സെക്രട്ടറി ഷൈനി സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

