പെരുമ്പാവൂർ ∙ പെരിയാർവാലി നീർപ്പാലം കവിഞ്ഞൊഴുകുന്നതിനാൽ വൻ ജലനഷ്ടം. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന വേനലിലാണു വെള്ളം പാഴാകുന്നത്.
വെങ്ങോല പഞ്ചായത്ത് വാർഡ് 13 ലാണ് നീർപ്പാലം. മുടിക്കൽ ബ്രാഞ്ച് കനാലിൽ നിന്നു അല്ലപ്ര കുരിശു കവലയിൽ തുടങ്ങി ആശാരിമോളം ഭാഗത്താണു നീർപ്പാലം അവസാനിക്കുന്നത്.
ഏകദേശം 250 മീറ്റർ നീളമുണ്ട്. 1964ൽ നിർമിച്ച നീർപ്പാലത്തിന് കാര്യമായ ചോർച്ചയില്ല.
എന്നാൽ മണ്ണും ചെളിയും എക്കലും അടിഞ്ഞു കൂടി നീർപ്പാലത്തിന്റെ ആഴം കുറഞ്ഞതാണ് വെള്ളം കവിഞ്ഞൊഴുകാൻ കാരണം.
മഴ പെയ്യുന്നതു പോലെ വെള്ളം വീഴുന്നതിനാൽ സമീപത്തേക്കു വീടുകളിലേക്കു നനയാതെ പോകാൻ പറ്റില്ല. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു പെരിയാർവാലി മെയിൻ കനാൽ ശുചീകരിക്കുന്നുണ്ടെങ്കിലും നീർപ്പാലം നന്നാക്കാറില്ല.
പെരിയാർവാലി നേരിട്ടാണ് എക്കലും മാലിന്യങ്ങളും നീക്കം ചെയ്യേണ്ടത്.അല്ലപ്രയുടെ വടക്കൻ പ്രദേശങ്ങളായ ഓർണ, നെടുന്തോട്, കുറ്റിപ്പാടം എന്നിവിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനാണു നീർപ്പാലം. മുടിക്കൽ വഴി പെരിയാറിൽ അവസാനിക്കും. പാഴാകുന്നതു മൂലം ഈ പ്രദേശങ്ങളിൽ കൃത്യമായ അളവിൽ വെള്ളമെത്തുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

