തുറവൂർ∙ കോടംതുരുത്തിൽ പൊട്ടിയ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. ഇന്നുമുതൽ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്നു അധികൃതർ അറിയിച്ചു.
അരൂർ–തുറവൂർ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഓട നിർമിക്കുന്നതിനു കുഴിയെടുത്തപ്പോളാണ് ശനിയാഴ്ച കോടംതുരുത്തിലെ പൈപ്പ് പൊട്ടിയത്.
മാക്കേക്കടവ് ജല സംഭരണിയിൽ നിന്നു കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ വെള്ളമെത്തിക്കുന്ന 450 എംഎം വ്യാസമുള്ള ജിആർപി പൈപ്പാണ് പൊട്ടിയത്.
പൊട്ടിയ ഭാഗം മുറിച്ചുമാറ്റി മറ്റൊരു പൈപ്പ് സ്ഥാപിച്ച് ഒട്ടിച്ചാണു അറ്റകുറ്റപ്പണി നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ 2 തവണയാണു ശുദ്ധജല പൈപ്പ് പൊട്ടിയത്. എൻസിസി റോഡിന് സമീപം കഴിഞ്ഞ 23ന് രാത്രിയും കോടംതുരുത്തിലുമാണ് നിർമാണത്തിനായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത്.
ഇരു സ്ഥലങ്ങളിലും പൈപ്പ് പൊട്ടിയതോടെ ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണ് പാഴായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

