കുളത്തൂപ്പുഴ∙ മലയോര ഹൈവേയിൽ അഞ്ചൽ പാതയിൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ നടപടികൾ പെരുവഴിയിൽ. വലിയേല പച്ചയിൽക്കട
ഭാഗത്ത് അമിതവേഗതയിലെത്തിയ വാൻ റോഡുപണിക്കു കൊണ്ടുപോയ വണ്ടിയിൽ ഇടിച്ചു തെറിച്ച അപകടത്തിനു പിന്നാലെ ബൈക്കപകടവും. ഈ ആഴ്ച മാത്രമുണ്ടായ 6 അപകടങ്ങളിൽ പെട്ടവരെല്ലാം നിസ്സാരപരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ബിഎംജി ഹൈസ്കൂൾ, എപിഎൻഎം സിഎംഎസ് സ്കൂൾ എന്നിവയടക്കം ഒട്ടേറെ അൺ എയ്ഡഡ് സ്കൂളുകളും പാതയോരത്തുണ്ട്. സ്കൂൾ സമയത്തു വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതിനാൽ വിദ്യാർഥികൾ ഭീതിയിലാണ്.
മിനുസമേറിയ പാതയിലെ കൊടുംവളവുകളിൽ മഴക്കാലത്ത് വാഹനങ്ങൾ തെന്നി നിയന്ത്രണം വിട്ടാണ് അപകടങ്ങൾ പതിവായത്.
അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ കൊടുംവളവു തിരിയുമ്പോൾ പാതയിൽ നിന്നു തെന്നിമാറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതാണു അപകടകാരണം. ഇതേ കാരണത്താൽ അപകടങ്ങൾ പതിവായിരുന്ന കല്ലുവെട്ടാംകുഴിയിൽ പാതയിലെ മിനുസമുള്ള ഭാഗം നീക്കി പരുക്കനാക്കിയതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു.
ചന്ദനക്കാവ് നേർച്ചപ്പള്ളി മുതൽ വലിയേല വരെയുള്ള അപകടസാധ്യതയേറിയ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ നടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം സാബു ഏബ്രഹാം മരാമത്ത് കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർക്കു നിവേദനം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

