തിരുവനന്തപുരം∙ അരുവിക്കര ഡാമിൽ നിന്നുള്ള ജലവിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതിനായി നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിൽ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ ജലനിരപ്പ് അനുസരിച്ച് 26 ദിവസത്തേക്കുള്ള ജലമാണ് അരുവിക്കരയിൽ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ മുൻകരുതലെന്ന നിലയിൽ നെയ്യാർ ഡാമിൽ നിന്ന് ജലം എത്തിക്കാൻ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നുവെന്നും റോഷി പറഞ്ഞു.
2016ൽ ഇതേ നടപടി സ്വീകരിച്ചിരുന്നു. ഈ മാതൃക പിന്തുടർന്നാകും പേപ്പാറ ഡാമിൽ നിന്ന് അരുവിക്കരയിലേക്ക് ജലം എത്തിക്കുന്ന നദിയിലേക്ക് നെയ്യാർ ഡാമിൽ നിന്ന് ജലം എത്തിക്കുന്നത്.
ഇതിനായി 73 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി അറിയിച്ചു.
ജില്ലയിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം തൽക്കാലമില്ല. എന്നാൽ ഭാവിയെ മുൻനിർത്തി ചില നടപടികൾ സ്വീകരിക്കേണ്ട
സാഹചര്യമാണുള്ളത്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്തുകയാണ് ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന മാർഗം.
എന്നാൽ വനം വകുപ്പ്് ഉയർത്തുന്ന തടസ്സവാദവും പരിഗണിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് പഠിച്ച് സാധ്യമായത് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
വിഴിഞ്ഞം മേഖലയിലെ വെള്ളായണി ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്.
അവിടേക്ക് വെള്ളം എത്തിക്കുന്ന കനാലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ബുധനാഴ്ച മുതൽ ജലം ഒഴുക്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ടെക്നോ പാർക്ക്, കഴക്കൂട്ടം ഭാഗത്ത് പൈപ്പ് വർക്കുകൾ നടന്നു വരികയാണ്. എന്നാൽ റോഡ് കട്ടിങ് പെർമിഷൻ വൈകുന്നതു കൊണ്ട് പണി തടസപ്പെട്ട
അവസ്ഥയിലാണ്. ഡിഎൽപി കാരണമാണ് വൈകുന്നതെന്നും ഇതിന് പരിഹാരം കാണാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
അതിരൂക്ഷമായ വരൾച്ചയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കാനും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ ഏകോപിച്ച് കുടിവെള്ള ക്ഷാമം കുറയ്ക്കുന്നതിനായുമുള്ള പ്രവർത്തനങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

