തുറവൂർ ∙ വേനൽ മഴയിൽ ഉയരപ്പാതയുടെ വശങ്ങൾ വെള്ളക്കെട്ടിലായി. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാതയുടെ വശങ്ങളിൽ കാന നിർമിക്കാൻ മണ്ണ് മാറ്റിയിട്ട
പ്രദേശങ്ങളാണ് വെള്ളത്തിലായത്. ഇതോടെ കാൽനടയാത്രക്കാരും ബസ് സ്റ്റോപ്പിലേക്ക് ഉൾപ്പെടെ എത്തേണ്ട
യാത്രക്കാരും ദുരിതത്തിലായി. മഴ വീണ്ടും ശക്തമായാൽ ഉയരപ്പാതയുടെ കാന നിർമാണവും പെയ്ന്റിങ്, റോഡ് ടാറിങ് പണികളും മുടങ്ങും.
കഴിഞ്ഞ ഏപ്രിൽ അവസാനവാരം നിർമാണം പൂർത്തിയാക്കി ദേശീയപാത അധികൃതർക്ക് കൈമാറേണ്ടതായിരുന്നു ഉയരപ്പാത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

