ഹരിപ്പാട് ∙ രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാൻ പുറത്തേക്ക് ഇറങ്ങിയ അധ്യാപികയ്ക്കു പാമ്പ് കടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധു(38)വിനാണ് കടിയേറ്റത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഉടൻ തന്നെ വീട്ടുകാർ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അണലിയാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
കാലിലെ പെരുവിരലിൽ രണ്ടു തവണ കടിയേറ്റിട്ടുണ്ട്. കടിച്ചതിന്റെ 4 പാടുകൾ വിരലിലുണ്ട്.
പാമ്പിനെ ചവിട്ടിയതാകാനാണ് സാധ്യത. ചെരുപ്പിനു മുകളിലൂടെയാണ് കടിച്ചത്.
കറുപ്പും വെളുപ്പും നിറമുള്ള പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി പറയുന്നു. വനം വകുപ്പിന്റെ നിർദേശാനുസരണം സ്നേക്ക് റസ്ക്യൂവർ ചാർലി വർഗീസ് പാമ്പ് കടിയേറ്റ അധ്യാപികയുടെ വീടും പരിസരവും പരിശോധിച്ചു.
എന്നാൽ പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നങ്ങ്യാർകുളങ്ങര എസ്എൻ ട്രസ്റ്റ് സ്കൂളിലെ അധ്യാപികയാണ് സിന്ധു.
പാമ്പുകടിയേറ്റെന്ന സംശയം; 2 കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു
ഹരിപ്പാട് ∙ ഞായറാഴ്ച രാത്രി 2 കുട്ടികളെ പാമ്പ് കടിച്ചെന്ന സംശയത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മുട്ടം സ്വദേശി അദ്വൈത് (5), പിലാപ്പുഴ സ്വദേശി ആദിദേവ് (9) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാലിൽ ചെറിയ മുറിവ് കണ്ട് സംശയം തോന്നിയതിനെ തുടർന്നാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങൾ കുട്ടികൾക്ക് ഇല്ലായിരുന്നു. രക്ത പരിശോധന ഉൾപ്പെടെയുള്ളവ നടത്തിയെങ്കിലും പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നു ഡോക്ടർമാർ പറഞ്ഞു.
കുട്ടികളായതിനാൽ വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

