ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയ്ക്കു റെക്കോർഡ് വരുമാനം. ശബരിമല മണ്ഡല മകരവിളക്ക് കാലയളവിൽ 13 ദിവസത്തെ കണക്കിൽ ചെങ്ങന്നൂർ – പമ്പ സർവീസുകളിലാണ് വരുമാനം കൂടിയത്.
കഴിഞ്ഞ വർഷത്തേക്കാൾ 6,43,577 രൂപയാണ് അധികമായി നേടിയത്. നവംബർ 14 മുതൽ 26 വരെ 1,23, 93 183 രൂപയാണ് ഡിപ്പോ നേടിയത്.
1822 ട്രിപ്പുകളിൽ 85843 യാത്രക്കാരാണ് കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചത്. 33 ട്രിപ്പുകളും 2064 യാത്രക്കാരും കൂടുതലാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1789 ട്രിപ്പുകളിലൂടെ 1,17, 49,606 രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഡിപ്പോയിലെ പമ്പ ബസുകൾ 1, 49,836 കിലോമീറ്റർ യാത്ര ചെയ്തപ്പോൾ ഇത്തവണ അത് 1, 56, 944 കിലോമീറ്ററായി ഉയർന്നു. 7108 കിലോമീറ്ററാണ് മുൻ വർഷത്തേക്കാൾ അധികമായി യാത്ര ചെയ്തത്.
പമ്പ സർവീസിനായി ഡിപ്പോയിലെ അടക്കം 64 ബസുകളാണ് ഉപയോഗത്തിലുള്ളത്. ബസ്, വർക്ക് ഷോപ്പ് ജീവനക്കാരായി 175 പേരെ നിയോഗിച്ചിട്ടുണ്ട്.
ഡിപ്പോ ഓഫിസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീർഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെ.കെ.സുരേഷ് കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

