ചേർത്തല∙ മുൻ എംപി എ.എം.ആരിഫ് ഓടിച്ചിരുന്ന കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിലിടിച്ച കാർ മുന്നോട്ട് നീങ്ങി സമീപത്തെ മതിലിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 10.45ന് ആലപ്പുഴ–ചേർത്തല റോഡിൽ ചേർത്തല നഗരത്തിൽ ദേവീക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ചേർത്തല നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്കു വരുകയായിരുന്നു ആരിഫ്.
ഓട്ടോറിക്ഷയിൽ ഇടിച്ചതിനു ശേഷം കാർ സമീപത്തെ മതിലിൽ ഇടിച്ചാണു നിന്നത്.
സമീപത്തുണ്ടായിരുന്നവർ എ.എം.ആരിഫിനെയും ഓട്ടോറിക്ഷ ഡ്രൈവർ മണവേലി സ്വദേശി സുരേഷിനെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒന്നരമണിക്കൂർ നിരീക്ഷണത്തിനു ശേഷം എ.എ.ആരിഫ് ആശുപത്രിയിൽനിന്നു മടങ്ങി.
ഓട്ടോറിക്ഷ ഡ്രൈവർ സന്തോഷിന്റെ കൈക്കാണ് പരുക്കേറ്റത്. കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻഭാഗം തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

