നേത്രക്യാംപ് ഇന്ന്
ചെറിയനാട് ∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെയും ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് ഇന്ന് 9നു പാരിഷ്ഹാളിൽ നടക്കും.
പോഷകത്തോട്ടംകിറ്റ് വിതരണം
മുളക്കുഴ ∙ കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2025-26 പ്രകാരം പഞ്ചായത്തിലെ 100 കർഷകർക്ക് പോഷകത്തോട്ടം കിറ്റുകൾ വിതരണം ചെയ്യും.
2.5 സെന്റ് സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം. 800 രൂപ വിലയുള്ള കിറ്റിന് 300 രൂപയാണ് ഗുണഭോക്തൃ വിഹിതം.
ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 8 ന് മുൻപായി കൃഷിഭവനിൽ സമർപ്പിക്കണം.
93834 70684.
സീറ്റൊഴിവ്
ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിൽ കെൽട്രോണിന്റെ േനാളജ് െസന്ററിൽ ഡിപ്ലോമ ഇൻ േമാണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് എന്നീ േകാഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.
പി.യു.റഷീദ് സ്മാരക മാധ്യമ അവാർഡ്:അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ∙ മാധ്യമ പ്രവർത്തകൻ പി.യു.റഷീദിന്റെ സ്മരണാർഥം മാവേലിക്കര മീഡിയ സെന്റർ ഏർപ്പെടുത്തിയ പി.യു.റഷീദ് സ്മാരക മാധ്യമ അവാർഡിന് ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 സെപ്റ്റംബർ ഒന്നിനും 2025 ഓഗസ്റ്റ് 31നും ഇടയിൽ പ്രസിദ്ധീകരിച്ച സ്പെഷൽ വാർത്തകൾക്കാണു പുരസ്കാരം (10,001 രൂപ, ഫലകം).
എൻട്രികൾ ഒക്ടോബർ 5നു മുൻപായി സെക്രട്ടറി, മാവേലിക്കര മീഡിയ സെന്റർ, ട്രാവൻകൂർ സ്റ്റുഡിയോ, രാജാ രവിവർമ കോളജിന് സമീപം മാവേലിക്കര-690101 എന്ന വിലാസത്തിൽ ലഭിക്കണം. ഒക്ടോബർ 11നു നടക്കുന്ന പി.യു.റഷീദ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകും.
9961854854.
പ്രോജക്ട് കോഓർഡിനേറ്റർ,ഫിഷറി ഗാർഡ് നിയമനം
ആലപ്പുഴ ∙ ഫിഷറീസ് വകുപ്പ് ജില്ലയിൽ താൽക്കാലികമായി പ്രോജക്ട് കോഓർഡിനേറ്ററെയും ഫിഷറി ഗാർഡിനെയും നിയമിക്കുന്നു. വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട
പദ്ധതിയിലാണിത്. വെള്ളക്കടലാസിലുള്ള അപേക്ഷ ഒക്ടോബർ അഞ്ചിനു വൈകിട്ടു 4നു മുൻപ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്കു നേരിട്ടോ തപാലിലോ നൽകണം.
ഫോൺ: 0477 2251103.
കുടിശിക നിവാരണം
ആലപ്പുഴ ∙ കർഷകത്തൊഴിലാളി ബോർഡിൽ അംശദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടമായ തൊഴിലാളികൾക്കു കുടിശിക തീർപ്പാക്കാൻ അവസരം. 10 വർഷം വരെ കുടിശികയുള്ളവർക്ക് ഡിസംബർ 10ന് അകം തുക അടച്ച് അംഗത്വം പുതുക്കാമെന്നു ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0477 2964923.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

