പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കിണറ്റിൽ വീണ് മരിച്ചു.
തിരുവല്ല ഇരവിപേരൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ജുവൽ ജോൺ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖ്, ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോജോയുടെ വീട്ടിൽ വെച്ച് ഇവർ മൂവരും ചേർന്ന് മദ്യം കഴിക്കുന്നതിനിടയിലാണ് വാക്കേറ്റവും പിന്നീട് കയ്യേറ്റവും ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇതിനിടയിലാണ് ജുവൽ കിണറ്റിൽ വീണത്. എന്നാൽ, കൂട്ടുകാരിൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടക്കുന്നത്. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയപ്പോൾ ഒരാൾ കിണറ്റിൽ നിന്നും കയറി വരുന്ന നിലയിലും, മറ്റൊരാൾ കിണറിനുള്ളിൽ വീണുകിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. കസ്റ്റഡിയിലുള്ള വൈശാഖും ജോജോയും പൊലീസിന് നൽകുന്ന മൊഴികളിലെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പത്തിലാക്കുന്നത്.
പൊലീസ് ഇരുവരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

