തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം കടുത്ത അഭിപ്രായ ഭിന്നതകൾക്ക് വേദിയായി. സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ട് പ്രതിനിധികളിൽ ഒരു വിഭാഗം രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രവർത്തനരീതികളിൽ മാറ്റം അനിവാര്യമാണെന്നും ജനകീയ ഇടപെടലുകൾ പാളിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, മുൻ മുഖ്യമന്ത്രിയെ പിന്തുണച്ച് വി.എസ്. അച്യുതാനന്ദൻ പക്ഷവുമായി ചേർന്നുനിന്ന ചില നേതാക്കൾ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി വിജയനിൽ മാത്രം അർപ്പിക്കുന്നത് വസ്തുതാപരമല്ലെന്നും, പാർട്ടിയും മുന്നണിയും കൂട്ടായ തീരുമാനത്തിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇവർ വാദിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയനെ മാറ്റണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയർന്നുവെങ്കിലും, സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് പങ്കെടുത്ത തോമസ് ഐസക് ഈ ആവശ്യം തള്ളിക്കളഞ്ഞു.
ആലപ്പുഴയിലെ പരാജയത്തിന് കാരണമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ എ.ഡി. തോമസിനെ മർദിച്ച സംഭവം യോഗത്തിൽ ചർച്ചയായി.
ഈ നടപടിയെ ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ച് ന്യായീകരിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ എ.
പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചതും മുഖ്യമന്ത്രിയുമായുള്ള ബന്ധവും ചർച്ചയിൽ വിഷയമായി. കായംകുളത്ത് പരാജയപ്പെട്ട
യു. പ്രതിഭ, ജി.
സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘‘കായംകുളത്തു സുധാകരൻ എന്നെ തോൽപിക്കാൻ ശ്രമിച്ചു.
തോൽപിക്കണമെന്നു പലരോടും ഫോണിൽ ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു.
2021ൽ സ്ഥാനാർഥിയല്ലാഞ്ഞിട്ടും സുധാകരൻ പണം പിരിച്ചു. അതിന്റെ കണക്കു പാർട്ടിക്കു നൽകിയിട്ടില്ല.
എന്നിട്ടും ഈ വിവരം നേതൃത്വം ജനങ്ങളിൽനിന്നു മറച്ചുവച്ചു.’’ എന്ന് പ്രതിഭ തുറന്നടിച്ചു. ഇതിനുപുറമെ, വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടി അനുമതിയും അവർ തേടി.
മറുഭാഗത്ത്, ജി. സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും കൈക്കോടാലിയായി അധഃപതിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
പാർട്ടിയുടെ ആനുകൂല്യങ്ങൾ പറ്റി വളർന്ന സുധാകരൻ ഇപ്പോൾ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുകയാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി യോഗങ്ങൾക്കും തുടർന്ന് ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി തലങ്ങളിലും അവലോകന യോഗങ്ങൾക്കും തുടക്കമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

