തിരുവനന്തപുരം കോവളത്തിന് സമീപം ചെണ്ടമേള സംഘത്തിന് നേരെ ഉണ്ടായ ആക്രമണക്കേസിൽ രണ്ടു പ്രതികൾ കൂടി നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങി. ചെറുകോണം സ്വദേശി ടവർ വിഷ്ണുവെന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനികുട്ടൻ (35) എന്നിവരാണ് ഇന്നലെ കോടതിയിൽ ഹാജരായത്.
നേരത്തെ, സംഭവത്തിൽ നാലാം പ്രതിയായ തിരുവല്ലം സ്വദേശി ജിത്തു ലാലിനെ (33) കോവളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കോവളം പോലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
കേസിലെ മറ്റൊരു പ്രതിയായ കാടഅപ്പു ഇപ്പോഴും ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 8.30-ഓടെ കോവളം കെ.എസ്.
റോഡിലെ ചെറുകോണത്താണ് ആക്രമണം നടന്നത്. തമിഴ്നാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കയറുന്നതിനിടെയാണ് പ്രതികൾ സംഘത്തെ തടഞ്ഞുനിർത്തി വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തത്.
ആക്രമണത്തിൽ ചാവടിനട സ്വദേശികളായ അശ്വിൻ (21), വൈഷ്ണവ് (അപ്പൂസ്) (24), വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58), മക്കളായ അനീഷ് (32), രാജേഷ് (29), ഇവരുടെ ബന്ധു അഭിലാഷ് (27) എന്നിവർക്ക് പരിക്കേറ്റു.
കൂടാതെ പങ്കജന്റെ ഭാര്യ സിന്ധുവിനും, രാജേഷിന്റെ ഭാര്യ അനിലയ്ക്കും മർദ്ദനമേറ്റു. ആക്രമണത്തിനിടെ രണ്ടുപേരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

