ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നിർണായക ചർച്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാനിലെ യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
അടച്ചിട്ട മുറിയിൽ ഏകദേശം 90 മിനിറ്റ് നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിച്ച നെതന്യാഹു, തങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ഏറ്റവും മികച്ച ഒന്നാണെന്ന് വിശേഷിപ്പിച്ചു.
എന്നാൽ യോഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ഇരു നേതാക്കളും പൂർണ്ണമായി പരസ്യപ്പെടുത്തിയിട്ടില്ല. ഇറാന് ആണവായുധങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പാക്കുകയെന്ന പൊതു ലക്ഷ്യത്തിനു പുറമെ മറ്റ് തന്ത്രപരമായ വിഷയങ്ങളും അമേരിക്കൻ പ്രസിഡന്റുമായി സംസാരിച്ചതായി നെതന്യാഹു വ്യക്തമാക്കി.
യുദ്ധത്തിന്റെ ഭാവിയെ ചൊല്ലി ഇരു ഭരണകൂടങ്ങൾക്കും ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട
കേന്ദ്രങ്ങളെ കുറിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് നെതന്യാഹു തയ്യാറെടുക്കുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപായി ഇറാനുമായുള്ള സംഘർഷങ്ങൾക്ക് അയവുവരുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
ഇറാനിയൻ വിഷയങ്ങൾക്ക് പുറമേ ഗാസ, ലബനൻ സംഭവവികാസങ്ങളും പശ്ചിമേഷ്യൻ നയതന്ത്ര ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

