ചെങ്ങന്നൂർ ∙ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ പടിഞ്ഞാറേപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ (74) മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ചു മരുമകൾ ലീന ബിൻസ് ആണ് പരാതി നൽകിയത്.
കഴിഞ്ഞമാസം 20ന് ആണ് യേശുദാസൻ മരിച്ചത്. രക്തം ഛർദിച്ച് അവശനിലയിലായ യേശുദാസനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നാണ് അറിഞ്ഞതെന്ന് പ്രവാസിയായ ലീന പറയുന്നു.
24ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
മരണത്തിൽ സംശയമുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്ന് ഈ മാസം ഒന്നിന് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് മൃതദേഹം കല്ലറയിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടുകയായിരുന്നു എന്ന് ആർഡിഒ എം.
എസ് ഷാജു അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

