പാലക്കാട്: സംസ്ഥാന സക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത്ലീഗ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രമേയത്തില്‍ വിമര്‍ശനം. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത്ലീഗ് മുന്നറിയിപ്പ് നല്കി.
(youth league criticism against state government) അതേസമയം, പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി ആലപ്പുഴ ജില്ലാ സമ്മേളനത്തിലും യൂത്ത്ലീഗ് പ്രമേയം പാസാക്കി.
പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തുകയല്ല, പദ്ധതി തന്നെ ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് യൂത്ത്ലീഗിന്റെ നിലപാട്.
ജില്ലയിലെ മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ മുസ്ലിം ലീഗിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണോ മുന്നണി ബന്ധം വേണ്ടതെന്ന ചോദ്യവും നേതാക്കള്‍ ഉയര്‍ത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

