കല്ലൂപ്പാറ ∙ അടഞ്ഞുകിടന്നിരുന്ന വീട്ടിൽനിന്നു 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. പുതുശേരി പന്നിക്കോട്ട് മോൻ പി.
കുര്യാക്കോസിനെയാണ് (41) കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശേരി പ്ലാക്കോട്ട് ഷാജി പി.
അലക്സിന്റെ വീട്ടിലെ അലമാരയിൽനിന്ന് സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണു മോഷ്ടിച്ചത്.
വീടിന്റെ മേൽക്കൂരയിലെ തടിയുടെ മച്ച് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മോഷണം നടക്കുന്ന സമയത്ത് ഷാജിയും ഭാര്യയും കുവൈത്തിലായിരുന്നു.
ചങ്ങനാശേരിയിൽ പഠനം നടത്തുന്ന ഷാജിയുടെ മക്കൾ കഴിഞ്ഞമാസം 19ന് നാലുമണിയോടെ വീട്ടിൽ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണത്തെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
മോഷണംനടന്ന വീട്ടിൽനിന്നു 300 മീറ്റർ അകലെയുള്ള പ്രതിയുടെ വീടിന്റെ അടുത്തേക്കു പൊലീസ് നായ മണം പിടിച്ചെത്തി.
എന്നാൽ, കൂടുതൽ സൂചനകൾ ഒന്നും ലഭ്യമായിരുന്നില്ല. സ്വർണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു.
പ്രതിയെ തെളിവെടുപ്പിനായി ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു. സ്വർണം കവർന്നശേഷം ഉപേക്ഷിച്ച ലോക്കർ മണിമലയാറ്റിലെ കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു.
പത്തനംതിട്ടയിൽനിന്ന് എത്തിയ സ്കൂബ ടീമാണ് മണിമലയാറ്റിൽനിന്ന് ലോക്കർ മുങ്ങിയെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

