സംസ്ഥാനത്ത് 2027 വർഷത്തെ പൊതു അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബർ 18-ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങൾ സംബന്ധിച്ച സമഗ്രമായ വിജ്ഞാപനം ഉൾപ്പെടുത്തിയിട്ടുള്ളത്.
വിഷു, റിപ്പബ്ലിക് ദിനം, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് എന്നിവയുൾപ്പെടെ ആകെ 21 ദിവസങ്ങളാണ് ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമേ, എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും പതിവുപോലെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പുതിയ വർഷത്തെ അവധി ദിനങ്ങൾ ജനുവരി 2-ന് മന്നം ജയന്തിയോടുകൂടിയാണ് ആരംഭിക്കുന്നത്. തുടർന്ന് വർഷാവസാനം വരെ വിവിധ ആഘോഷങ്ങളും ദേശീയ ദിനങ്ങളും അവധി പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നു.
പ്രധാന അവധി ദിനങ്ങളുടെ പട്ടിക:
• മന്നം ജയന്തി – ജനുവരി 2, ശനി
• റിപ്പബ്ലിക് ദിനം – ജനുവരി 26, ചൊവ്വ
• മഹാശിവരാത്രി – മാർച്ച് 6, ശനി
• ഇദുൽ ഫിത്തർ (റംസാൻ) – മാർച്ച് 10, ബുധൻ
• പെസഹ വ്യാഴം – മാർച്ച് 25, വ്യാഴം
• ദുഃഖവെള്ളി – മാർച്ച് 26, വെള്ളി
• ഡോ. ബി.ആർ.
അംബേദ്കർ ജയന്തി – ഏപ്രിൽ 14, ബുധൻ
• വിഷു – ഏപ്രിൽ 15, വ്യാഴം
• മെയ് ദിനം – മെയ് 1, ശനി
• ഇദുൽ അദ്ഹ (ബക്രീദ്) – മെയ് 17, തിങ്കൾ
• മുഹറം – ജൂൺ 15, ചൊവ്വ
• കർക്കടക വാവ് – ഓഗസ്റ്റ് 2, തിങ്കൾ
• ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 24, ചൊവ്വ
• അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28, ശനി
• മൂന്നാം ഓണം – സെപ്റ്റംബർ 13, തിങ്കൾ
• നാലാം ഓണം – സെപ്റ്റംബർ 14, ചൊവ്വ
• ശ്രീനാരായണ ഗുരു ജയന്തി – സെപ്റ്റംബർ 15, ബുധൻ
• ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 22, ബുധൻ
• ഗാന്ധി ജയന്തി – ഒക്ടോബർ 2, ശനി
• ദീപാവലി – ഒക്ടോബർ 28, വ്യാഴം
• ക്രിസ്മസ് – ഡിസംബർ 25, ശനി
ചന്ദ്രദർശനത്തിന് വിധേയമായി മാറാൻ സാധ്യതയുള്ളതിനാൽ റംസാൻ, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങളിൽ മാറ്റം വരാവുന്നതാണ്. കൂടാതെ, മറ്റ് അവധി ദിനങ്ങളോടും ഞായറാഴ്ചകളോടും ഒത്തുവന്നതിനാൽ ചില പ്രധാന ആഘോഷങ്ങൾ പ്രത്യേക പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഈ ദിവസങ്ങൾ താഴെ പറയുന്നവയാണ്:
• ഈസ്റ്റർ – മാർച്ച് 28, ഞായർ
• മിലാദ്-ഇ-ഷെരീഫ് (നബി ദിനം) – ഓഗസ്റ്റ് 14, രണ്ടാം ശനി
• സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15, ഞായർ
• ഒന്നാം ഓണം – സെപ്റ്റംബർ 11, രണ്ടാം ശനി
• തിരുവോണം – സെപ്റ്റംബർ 12, ഞായർ
• മഹാനവമി – ഒക്ടോബർ 9, രണ്ടാം ശനി
• വിജയദശമി – ഒക്ടോബർ 10, ഞായർ
നിയന്ത്രിത അവധി ദിനങ്ങൾ:
പ്രത്യേക സാഹചര്യങ്ങളിൽ ചില വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിനിയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധികളും പ്രഖ്യാപിച്ചിട്ടുണ്ട്.
• അയ്യാ വൈകുണ്ഡ സ്വാമി ജയന്തി (മാർച്ച് 4, വ്യാഴം): നാടാർ സമുദായത്തിൽപ്പെട്ട
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കും അധ്യാപകർക്കും.
• ആവണി അവിട്ടം (ഓഗസ്റ്റ് 17, ചൊവ്വ): ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്.
• വിശ്വകർമ ദിനം (സെപ്റ്റംബർ 17, വെള്ളി): വിശ്വകർമ സമുദായത്തിൽപ്പെട്ട
സർക്കാർ, അർധസർക്കാർ സ്ഥാപന ജീവനക്കാർക്കും അധ്യാപകർക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

