മൂന്ന് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ട പുളിക്കീഴിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
പങ്കാളികൾ തമ്മിലുണ്ടായ വഴക്കാണ് നിർണായക വഴിത്തിരിവായത്. 2023 ഓഗസ്റ്റ് 12 നാണ് പുളിക്കീഴിലെ ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംശയകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം പാലക്കാടുള്ള വീട്ടിൽ വെച്ച് മഞ്ജുവും ശിവയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
ഈ വാക്കുതർക്കത്തിനിടയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഇരുവരും വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ട
നാട്ടുകാർ ഉടൻ തന്നെ എസ്.സി പ്രമോട്ടർ വഴി വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീ മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ കടത്തിണ്ണയിൽ വെച്ചാണ് കൊലപാതകം നടന്നത്.
2023 ഓഗസ്റ്റ് 6 നാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. മഞ്ജുവും കാമുകനും ഒന്നിച്ചുകൂടിയിരുന്ന സമയത്ത് കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നത് കാമുകനായ ശിവ ആണെന്നാണ് മഞ്ജു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സ്കൂട്ടറിൽ കൊണ്ടുപോയി പുളിക്കീഴിലെ ചതുപ്പിൽ തള്ളുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശിവ ഒളിവിലാണ്. പ്രതിക്കായിട്ടുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
നാടോടി സ്ത്രീയുടെ സഹോദരനും ഈ കൊലക്കേസിൽ പ്രതിയാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്നത് ചങ്ങനാശ്ശേരി സ്റ്റേഷൻ പരിധിയിലായതിനാൽ പുളിക്കീഴ് പൊലീസിന്റെ കേസ് ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.
പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

