നെടുമുടി ∙ കർഷകനും കുടുംബവും സ്വയം ചാക്കിൽ നിറച്ച നെല്ലിന് വാരുകൂലി (നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനുളള കൂലി) നൽകണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ നെല്ല് ലോറിയിൽ കയറ്റാൻ വിസമ്മതിച്ചതോടെ സംഭരണം മുടങ്ങി. നെടുമുടി കൃഷിഭവൻ പരിധിയിലെ മുട്ടനാവേലി പാടശേഖരത്തിലെ കർഷകനായ ചെമ്പുംപുറം കാളപറമ്പിൽ കെ.എസ്.ഓമനക്കുട്ടന്റെ നെല്ലാണു ചുമട്ടുതൊഴിലാളികളുടെ നിസ്സഹകരണം മൂലം സംഭരിക്കാതെ റോഡിൽ കിടക്കുന്നത്.
സ്ത്രീ തൊഴിലാളികളാണു നെല്ലു വാരി ചക്കിൽ നിറയ്ക്കേണ്ടതെന്നും കുടുംബാംഗങ്ങളാണ് നിറച്ചതെങ്കിലും വാരുകൂലി സ്ത്രീ തൊഴിലാളികൾക്കു നൽകിയാൽ മാത്രമേ നെല്ലു ചുമന്നു ലോറിയിൽ കയറ്റുകയുള്ളുവെന്നും ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയായത്.
ലേബർ ഓഫിസറും പൊലീസും സ്ഥലത്തെത്തി ചർച്ച നടത്തിയിട്ടും പരിഹരമായില്ല. സ്ഥലത്ത് എത്തിയ നെൽക്കർഷക സംരക്ഷണ സമിതി ഭാരവാഹികൾ വിഷയം കൃഷിമന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമായിട്ടില്ല.
ചാക്കിൽ നിറച്ചു തുന്നി വയ്ക്കാത്തതിനാൽ മഴ പെയ്താൽ നെല്ല് നശിക്കുന്ന അവസ്ഥയിലാണ്.2 ഏക്കറിൽ വിളയിച്ച നെല്ല് 130 ചാക്കുകളിലാക്കി നിറച്ചുവച്ചിരിക്കുകയാണ്. ഇത് ഏകദേശം 65 ക്വിന്റലോളം വരും.
1 ക്വിന്റൽ നെല്ല് വാരി ചാക്കിൽ നിറയ്ക്കുന്നതിന് 45 രൂപയാണു സ്ത്രീ തൊഴിലാളികൾക്കുള്ള കൂലി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

