യെമൻ തീരത്തിന് സമീപത്ത് വെച്ച് ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. എംഎസ്വി ഫൈസ് നൂർ ഒലിയ എന്ന വാണിജ്യ കപ്പലാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തെ തുടർന്ന് കപ്പൽ പൂർണ്ണമായി മറിയുകയും സമുദ്രത്തിൽ മുങ്ങിപ്പോവുകയും ചെയ്തു. സംഭവത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ ആകെ 14 നാവികരെ യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമുദ്രപാതയിലെ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.
തെക്ക് ഭാഗത്ത് ഏകദേശം 13 നോട്ടിക്കൽ മൈൽ ദൂരത്താണ് സംഭവം നടന്നത്. നിലവിൽ റിയാദിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിലെ സങ്കീർണ്ണമായ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

