ചേർത്തല∙ പള്ളിപ്പുറം ആറാം മൈൽ ഭാഗത്ത് റോഡിൽ വെച്ച് ജീപ്പിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.
മുഹമ്മ സ്വദേശിയായ അനന്ത കിഷോർ ആണ് അപകടത്തിൽപ്പെട്ട ജീപ്പിന്റെ ഉടമ.
രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ ജീപ്പിന്റെ ഉള്ളിൽ നിന്നും പുകയും തീയും ഉയരുന്നത് ഉടമയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ തന്നെ തീ അണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

