മാന്നാർ ∙ പഞ്ചായത്ത് വക വൃദ്ധസദനക്കെട്ടിടം മാലിന്യസംഭരണ കേന്ദ്രമായി മാറി. മാന്നാർ സ്റ്റോർ ജംക്ഷൻ ബസ്സ്റ്റാൻഡിനു പിറകിലുള്ള വൃദ്ധസദനകെട്ടിടത്തിലും തുറന്ന സ്റ്റേജിലും പരിസരത്തും മാലിന്യം കെട്ടിക്കിടക്കുന്നു.
10 ലക്ഷം ചെലവഴിച്ച് 6 വർഷം മുൻപ് മുൻഭരണ സമിതിയുടെ കാലത്തു നിർമിച്ച തുറന്ന സ്റ്റേജ് ഇന്നുവരെ ഒരു പരിപാടിക്കും ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ കൂറ്റൻ തടികൾ സൂക്ഷിക്കുന്ന ഡിപ്പോയായി മാറി.
മാന്നാർ പഞ്ചായത്തുവക കമ്യൂണിറ്റി ഹാളിലാണ് ഹരിതകർമസേന 18 വാർഡുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു വയ്ക്കുന്നത്.
ബാക്കിവരുന്ന മാലിന്യം വൃദ്ധസദത്തിലും തുറന്ന സ്റ്റേജിലും തള്ളുകയാണ് പതിവ്. എന്നാൽ ഇവിടം വൃത്തിയാക്കാൻ ആരും തയാറാകുന്നില്ല.
വിലപിടിപ്പുള്ള കൂറ്റൻ തടികൾ പോലും ചിതലെടുത്തും മഴനനഞ്ഞും നശിച്ചു. ഇത്തരത്തിൽ മാലിന്യസംഭരണിയായി മാറിയിരിക്കുകയാണ് ബസ്സ്റ്റാൻഡിനു പിറകുവശം. കെട്ടിക്കിടക്കുന്ന മാസലിന്യങ്ങളും തടികളും നീക്കം ചെയ്യണമെന്ന് ജനം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

