അരൂർ∙ ചന്തിരൂർ പഴയപാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ബ്രിജസ് വകുപ്പിന് കൈമാറി. ഉയരപ്പാത നിർമാണം ആരംഭിച്ചതോടെ ചരക്കു വാഹനങ്ങളടക്കം വഴിതിരിച്ചു വിട്ടത് പഴയ എൻഎച്ച്ലൂടെയും പഴയപാലത്തിലൂടെയുമാണ്.
ട്രെയിലർ ലോറികളും കണ്ടെയ്നർ ലോറികളും മറ്റു ചരക്കു വാഹനങ്ങളും കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങളും കടന്നു പോകുന്നത് ഏറെ പഴക്കം ചെന്ന പഴയപാലത്തിലൂടെയാണ്.അപകടാവസ്ഥയിലായ പാലത്തിന്റെ ജീർണാവസ്ഥ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ചന്തിരൂർ മേഖലാ കമ്മിറ്റിയാണ് സർക്കാരിന് നിവേദനം നൽകിയത്.
തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റി, പൊലീസ് , ഉയരപ്പാത നിർമാണ കരാർ കമ്പനി എന്നിവർ കഴിഞ്ഞ ജനുവരി 3ന് പാലത്തിന്റെ സ്ഥിതിഗതികൾ പരിശോധന നടത്തിയത്. പാലത്തിലുണ്ടായിട്ടുള്ള കുഴികൾ അടയ്ക്കുകയും ചിലയിടങ്ങളിൽ ടൈലുകൾ പാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ സുരക്ഷാ സംബന്ധിച്ച് പരിശോധന ഇതാദ്യമായാണ് നടക്കുന്നത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവഴിയുള്ള ഗതാഗതം നേരിടുന്ന ആശങ്കകൾ പരിഹരിക്കപ്പെടുന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

