ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ സിഐടിയു തൊഴിലാളി മരണപ്പെട്ടു. വളഞ്ഞവഴി – ചമ്പക്കുളം റോഡിൽ ഗുരുകുലം ജങ്ഷനിൽ വെച്ചാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ഗുരുകുലം വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് (58) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
സത്യപ്രകാശ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളഞ്ഞവഴിയിലെ സിഐടിയു യൂണിയൻ കയറ്റിയിറക്ക് തൊഴിലാളിയാണ് അന്തരിച്ച സത്യപ്രകാശ്. അനിതയാണ് ഭാര്യ.
സഞ്ജയ്, സ്നേഹ എന്നിവരാണ് മക്കൾ. മരുമകൻ: ശംബു.
പരേതന്റെ സഞ്ചയനം ഞായറാഴ്ച രാവിലെ 8.45-ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

