സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ കൊലക്കേസുകളിലൊന്നിലെ പ്രതിയായ സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന മുൻ ഉദ്യോഗസ്ഥനായ അലി അക്ബർ ആണ് കുറുപ്പുമായി സാദൃശ്യമുള്ള വ്യക്തിയെ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
ഇതേത്തുടർന്ന് കുറുപ്പിനോട് സാമ്യമുള്ള ഒരു വ്യക്തിയുടെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടിലാണ് പൊലീസ് അധികാരികൾ ഉള്ളത്.
പ്രതി ഇതിനോടകം തന്നെ മരണപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. “കുറുപ്പ് താമസിക്കുന്ന വീടിനെക്കുറിച്ചും പോകുന്ന ഹോട്ടലിനെക്കുറിച്ചും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്.
2023ൽ എടുത്ത ഫോട്ടോയും ലഭിച്ചു. അന്വേഷണ ഏജൻസികൾക്ക് സഹായകരമായ വിവരങ്ങളാണ് ഞാൻ പങ്കുവെച്ചത്.
അത് സത്യമാണെന്നാണ് വിശ്വാസം” എന്ന് അലി അക്ബർ വ്യക്തമാക്കി. സുകുമാരക്കുറുപ്പ് കേരളത്തിലുള്ള സ്വന്തം ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതിനുള്ള തെളിവുകൾ ബന്ധപ്പെട്ട
അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കാരണമാണ് ഈ അന്വേഷണം കൂടുതൽ മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
എങ്കിലും നിലവിൽ പ്രചരിക്കുന്ന വിവരങ്ങളെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് പൊലീസിന്റെ ഔദ്യോഗിക നിലപാട്. കാലങ്ങളായി തെളിയാതെ കിടക്കുന്ന നിരവധി ക്രിമിനൽ കേസുകളുടെ കൂട്ടത്തിൽ സുകുമാരക്കുറുപ്പ് കേസും ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് മൂന്ന് മാസം മുൻപ് അന്വേഷണം പുനരാരംഭിച്ചത്.
സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന് സമർത്തുക്കത്തക്ക ഔദ്യോഗികമായ യാതൊരുവിധ സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഈ വിവരങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിക്കുന്നുണ്ട്.
തീർപ്പാക്കപ്പെടാത്ത പഴയ കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനെ ജാർഖണ്ഡിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് അന്ന് അവിടെ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയായ രത്നമ്മയുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
1988ൽ രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കുറുപ്പ് ചികിത്സയിലുണ്ടായിരുന്നു എന്നാണ് അവരുടെ മൊഴി. ആ സമയത്ത് കുറുപ്പിന് ഏകദേശം 40 വയസ്സ് പ്രായമുണ്ടായിരുന്നു.
കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും അദ്ദേഹവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു.
ഈ വസ്തുതകളുടെയെല്ലാം അടിസ്ഥാനത്തിലാണ് കുറുപ്പ് ഇപ്പോൾ ജീവനോടെയില്ലെന്ന അന്തിമ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന്റെ ഭാഗമായി 1984 ജനുവരി 22ന് പുലർച്ചെയാണ് ചാക്കോ എന്ന യുവാവിനെ സുകുമാരക്കുറുപ്പും കൂട്ടാളികളും ചേർന്ന് ശ്്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം കാറിലിട്ട് കത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

